സാകിർ നായിക്​ ഇന്ന് മാധ്യമങ്ങളോട്​ സംസാരിക്കും

മുംബൈ: ഇസ്​ലാമിക പ്രഭാഷകൻ സാകിർ നായിക്​ വ്യാഴാഴ്​ച സ്കൈപ് വഴി  മാധ്യമങ്ങളോട് സംസാരിക്കും. മുംബൈയിലെ മെഹ്ഫിൽ ഹാളിൽ വ്യാഴാഴ്​ച 11.30 നാണ്​ വാർത്താ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്​. സാകിർ നായികി​െൻറ  പ്രഭാഷണങ്ങള്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതാണെന്ന ആരോപണങ്ങൾക്കിടെയാണ്​ മാധ്യമങ്ങളെ കാണുന്നത്. ഇപ്പോള്‍ സൗദി അറേബ്യയിലുള്ള സാകിര്‍ നായിക് ഇന്ത്യയിലേക്ക് മടങ്ങുന്നത് മാറ്റിവെച്ചിട്ടുണ്ട്.

നേരത്തെ മുംബൈയിലെ ഹോട്ടലുകൾ പത്രസമ്മേളേനത്തിന്​ ഹോട്ടലുകൾ വേദി അനുവദിക്കുന്നില്ലെന്ന്​ അദ്ദേഹത്തി​െൻറ നേതൃത്വത്തിലുള്ള ഇസ്​ലാമിക്​ റിസർച്​ ഫൗ​േണ്ടഷൻ വക്​താവ്​ ആരോപിച്ചിരുന്നു. വേദി അനുവദിച്ചതിന്​ ശേഷം നാല്​ ഹോട്ടലുകളാണ്​ അനുമതി പിൻവലിച്ചത്​. മുംബൈ പൊലീസി​െൻറ നിർദേശ പ്രകാരമാണ്​ വേദി അനുവദിച്ച ശേഷം ഹോട്ടലുകൾ അനുമതി നിഷേധിക്കുന്നതെന്നും ഇസ്​ലാമിക്​ റിസർച്​ ഫൗണ്ടേഷൻ വക്​താവ്​ പറഞ്ഞു.  അതേസമയം ആരോപണങ്ങൾ മുംബൈ പൊലീസ്​ നിഷേധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.