മുംബൈ: അസദുദ്ദീൻ ഉവൈസിയുെട നേതൃത്വത്തിലുള്ള ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന്(എ.െഎ.എം.െഎ.എം) മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക്. ആവശ്യമായ രേഖകൾ സമർപ്പിക്കാതിരുന്നതിനെ തുടർന്ന് പാർട്ടിയുടെ അംഗീകാരം മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കുകയായിരുന്നു. നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും പാർട്ടി ഇതുവരെ ഒാഡിറ്റ് രേഖകൾ നൽകിയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് കമീഷെൻറ നടപടി രാഷ്ട്രീയ സമ്മർദം മൂലമാണ് സംശയിക്കുന്നതായും ഇതിൽ നടുക്കമുണ്ടെന്നും െഎ.എം.െഎ.എം നേതാവ് പറഞ്ഞു. മൂന്നു വർഷത്തെ ആദായ നികുതി റിേട്ടൺ അടക്കം അംഗീകാരത്തിന് ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിരുന്നതായും പാർട്ടി അറിയിച്ചു.
കഴിഞ്ഞ വർഷം നടന്ന ഒൗറംഗാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പാർട്ടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിരുന്നു. 81 അംഗ നന്ദേഡ് മുനിസിപ്പൽ കോർപറേഷനിൽ 2012 ൽ നടന്ന തെരഞ്ഞെടുപ്പിൽ എ.െഎ.എം.െഎ.എംയുടെ 11 അംഗങ്ങളും വിജയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭയിൽ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന് രണ്ട് അംഗങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.