നൈറോബി: പ്രതിരോധം, രാജ്യസുരക്ഷ തുടങ്ങി നിരവധി മേഖലകളില്‍ സഹകരണം സുദൃഢമാക്കാന്‍ ഇന്ത്യയും കെനിയയും ഏഴ് കരാറുകളില്‍ ഒപ്പുവെച്ചു. കെനിയന്‍ പ്രധാനമന്ത്രി ഉഹുരു കെനിയാത്തയുമായി നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണര്‍ത്തി. സൈബര്‍ സുരക്ഷ, കള്ളക്കടത്ത് തടയല്‍ എന്നിവക്ക് സുരക്ഷാബന്ധം ശക്തമാക്കും. ഇതിനായി മനുഷ്യവിഭവശേഷിയും വിദഗ്ധസേവനവും പരിശീലനവും പരസ്പരം കൈമാറും. കെനിയയുടെ വികസനോദ്ദേശ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഭവനനിര്‍മാണം, വിസാനിയമം, ഇരട്ടനികുതി, ദുരന്തനിവാരണം, കാലാവസ്ഥാപ്രവചനം തുടങ്ങിയ മേഖലകളിലും കരാറുകള്‍ ഒപ്പുവെച്ചു. നൈറോബി സര്‍വകലാശാലയില്‍ ഐ.സി.സി.ആര്‍ ചെയര്‍ സ്ഥാപിക്കാനും മഹാത്മ ഗാന്ധി ലൈബ്രറിയുടെ പുനരുദ്ധാരണത്തിന് ഒരു ദശലക്ഷം യു.എസ് ഡോളറിന്‍െറ സഹായവും മോദി പ്രഖ്യാപിച്ചു. കല, കായികം, സംസ്കാരം തുടങ്ങിയ മേഖലകളിലും ഇന്ത്യയുടെ സഹകരണം കെനിയ തേടി. ബഹുമുഖമായ പങ്കാളിത്തമാണ് ഇരുരാജ്യങ്ങളും തമ്മില്‍ വേണ്ടതെന്ന് മോദി പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിനുള്ള മോദിയുടെ ക്ഷണം പ്രസിഡന്‍റ് ഉഹുരു കെനിയാത്ത സ്വീകരിച്ചു.
നാലുദിവസത്തെ ചതുര്‍രാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.