ന്യൂഡല്‍ഹി: ഡല്‍ഹി സംസ്ഥാനത്തിന്‍െറ അധികാരപരിധി വ്യക്തമാക്കണമെന്നപേക്ഷിച്ച് കേന്ദ്രസര്‍ക്കാറിനെതിരായി ആം ആദ്മി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ തല്‍ക്കാലം ഇടപെടുന്നില്ളെന്ന് സുപ്രീംകോടതി.ഇതു സംബന്ധിച്ച് ഡല്‍ഹി ഹൈകോടതിയില്‍ നിലവിലുള്ള ഹരജിയില്‍ വാദം കേട്ട് നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണിത്. ഡല്‍ഹിയിലെ ഭരണ നിര്‍വഹണം നടപ്പാക്കാനുള്ള ഭരണഘടനയുടെ 299 എ.എ വകുപ്പ് ഉള്‍പ്പെടെ കാര്യങ്ങളില്‍ തീരുമാനം ഹൈകോടതിയില്‍ തേടാനും സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലഫ്. ഗവര്‍ണര്‍ മുഖേന അസാധുവാക്കുന്നത് പതിവായ സാഹചര്യത്തിലാണ് വിഷയം കോടതിയിലത്തെിയത്. ഹൈകോടതിയില്‍ ഹരജി നല്‍കിയെങ്കിലും വ്യക്തമായ തീരുമാനം ഉണ്ടാവാത്ത ഘട്ടത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ദേശീയ തലസ്ഥാന പ്രദേശത്തിലെ കേന്ദ്രത്തിന്‍െറ അധികാരം നിര്‍വചിക്കേണ്ടത് സുപ്രീംകോടതിയാണ് എന്നു കാണിച്ചാണ് ഹൈകോടതി ഉത്തരവ് ഇറക്കാഞ്ഞത്.തുടര്‍ന്ന് ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി സമ്മതിച്ചെങ്കിലും വാദം കേള്‍ക്കുന്നതില്‍നിന്ന് രണ്ട് ന്യായാധിപന്മാര്‍ പിന്മാറിയിരുന്നു. ജസ്റ്റിസുമാരായ ജെ.എസ്. ഖെഹാര്‍, എല്‍. നാഗേശ്വര റാവു എന്നിവരാണ് ഒഴിവായത്. എന്നാല്‍, ഹൈകോടതി വാദം കേട്ട് നടപടി പൂര്‍ത്തിയായ നിലക്ക് ഉത്തരവ് പുറപ്പെടുവിക്കട്ടേയെന്നും അതിനുശേഷം ഹരജി പരിഗണിക്കാമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വെള്ളിയാഴ്ച വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.