ഹാർദിക് പട്ടേലിന് ജാമ്യം; ആറുമാസത്തേക്ക് ഗുജറാത്തിൽ പ്രവേശിക്കാൻ അനുമതിയില്ല

അഹ് മദാബാദ്: രാജ്യദ്രോഹ കുറ്റമാരോപിച്ച് ജയിലിൽ കഴിയുന്ന സംവരണ പ്രക്ഷോഭനേതാവ് ഹാർദിക് പട്ടേലിന് ജാമ്യം ലഭിച്ചു. ആറുമാസത്തേക്ക് ഗുജറാത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. ഗുജറാത്ത് ഹൈകോടതിയാണ്  പട്ടേലിന് ജാമ്യം അനുവദിച്ചത്.

ഹാര്‍ദിക് പട്ടേലിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചെറിയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയ പാത ഉപരോധിക്കാനും ശ്രമം നടന്നു. ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് 24 മണിക്കൂര്‍ സമയത്തേക്ക് മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചിരുന്നു.

ഇന്നലെ നടത്താനിരുന്ന ഏകതാ യാത്രക്ക് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ എന്തു വില കൊടുത്തും ഏകതാ യാത്രയുമായി മുന്നോട്ട് പോകുമെന്ന ഹാര്‍ദിക് പട്ടേലിന്‍റെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഹാര്‍ദിക് പട്ടേലിന്റെ ഒപ്പം 35 അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.