???.??. ????????

കര്‍ണാടക ചീഫ് ജസ്റ്റിസിന് കൈക്കൂലി വാഗ്ദാനം; വാദം കേള്‍ക്കുന്നതില്‍നിന്ന് പിന്മാറി

ബംഗളൂരു: കേരളത്തിന് പിറകെ കര്‍ണാടകയിലും കൈക്കൂലി വാഗ്ദാനം. ഭൂമി സംബന്ധമായ കേസില്‍ വിധി അനുകൂലമാക്കാന്‍ തനിക്ക് ഒരാള്‍ പണം വാഗ്ദാനം ചെയ്തതായാണ് കര്‍ണാടക ചീഫ് ജസ്റ്റിസ് എസ്.കെ. മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍. റവന്യൂ വകുപ്പിനും ബംഗളൂരു ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ക്കുമെതിരെ ഉംറ ഡെവലപ്പേഴ്സ് നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുന്നതിനുമുമ്പ് കോടതിയിലായിരുന്നു വെളിപ്പെടുത്തല്‍.  തുടര്‍ന്ന്, അദ്ദേഹം വാദം കേള്‍ക്കുന്നതില്‍നിന്ന് പിന്മാറി

കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായ പത്മനാഭ വി. മഹാലെ കേസ് വാദിക്കാനിരിക്കെ തന്‍െറ പക്കലുള്ള വിസിറ്റിങ് കാര്‍ഡ് അഭിഭാഷകന് കൈമാറിയ ജഡ്ജി ഇത് വിധി അനുകൂലമാക്കാന്‍ ബംഗാളി സംസാരിക്കുന്ന ഒരാള്‍ കഴിഞ്ഞദിവസം വീട്ടിലത്തെി കൈമാറിയതാണെന്നും വെളിപ്പെടുത്തി. എന്നാല്‍, ഇയാളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ളെന്ന് കമ്പനി അഭിഭാഷകന്‍ വാദിച്ചു. റവന്യൂ വകുപ്പില്‍നിന്ന് 2008ല്‍ 1.2 ഏക്കര്‍ ഭൂമി ഉംറ ഡെവലപ്പേഴ്സ് ലേലത്തില്‍ വാങ്ങിയിരുന്നു. എന്നാല്‍, കെംപഗൗഡ ലേഒൗട്ട് നിര്‍മാണത്തിന്‍െറ ഭാഗമായി ബംഗളൂരു ഡെവലപ്മെന്‍റ് അതോറിറ്റി (ബി.ഡി.എ) ഈ ഭൂമി പിടിച്ചെടുത്തു. ഇതോടെ, ഭൂമിയും പണവും ലഭിക്കാതായ ഉംറ ഡെവലപ്പേഴ്സ് ഹൈകോടതിയെ സമീപിച്ചു. ഇതോടെ, പകരം ഭൂമി നല്‍കാന്‍ ബി.ഡി.എയോട് കോടതി ഉത്തരവിട്ടു.

ഇതിനെതിരെ റവന്യൂവകുപ്പ് അപ്പീല്‍നല്‍കി. എന്നാല്‍, പണം പലിശസഹിതം നല്‍കാനായിരുന്നു കോടതിവിധി. എന്നാല്‍, മുടക്കിയ പണം റവന്യൂ വകുപ്പ് നല്‍കിയെങ്കിലും വര്‍ഷം നല്‍കേണ്ട 7.5 ശതമാനം പലിശ നല്‍കിയില്ല. പകരം ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞമാസം കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരനും സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കനുകൂലമായി വിധിപറയാന്‍ പണം വാഗ്ദാനം ലഭിച്ചതായി ആരോപിച്ച് കേസിന്‍െറ വാദംകേള്‍ക്കലില്‍നിന്ന് പിന്മാറിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.