ആറ്​ വയസുകാരിയെ കൊന്ന്​ പാത്രത്തിലിട്ട്​ പൂജാമുറിയിൽ ഒളിപ്പിച്ചു

സേലം: തമിഴ്‌നാട്ടില്‍ സേലത്ത് ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ മൂടി പൂജാമുറിയിൽ ഒളിപ്പിച്ചു. അയല്‍ക്കാരനായ 17കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം കൊന്നതാണെന്നാണ് സൂചന. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ മിഠായി നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പീഡനം നടന്നതായി പൊലീസ് ഉറപ്പാക്കിയിട്ടില്ല. കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താൻ സാധിക്കൂവെന്ന്​ പൊലീസ്​ അധികൃതർ പറഞ്ഞു.

പീഡനത്തിനു ശേഷം അവശയായ പെണ്‍കുട്ടിയെ കൗമാരക്കാരന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഒളിപ്പിക്കാനായി പാത്രത്തിലാക്കുകയും ചെയ്​തു. പൂജാമുറിയില്‍ സൂക്ഷിച്ച പാത്രം പൊലീസ്​ സംഘത്തി​െൻറ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലെന്ന് അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.