താരിഷി വിളിച്ചു; മരണമുഖത്തുനിന്ന്

ആഗ്ര/ഫിറോസാബാദ്: ഒരു പിതാവിനും താങ്ങാനാവുന്നതല്ല ഇങ്ങനെയൊരു ഫോണ്‍വിളി. സ്വന്തം മകള്‍ ഭീകരരുടെ കത്തിമുനയില്‍ വിറകൊണ്ട് നില്‍ക്കുന്ന വേളയിലെ ശബ്ദം. മരണമാണ് മുന്നില്‍. എപ്പോള്‍ വേണമെങ്കിലും അത് ജീവനെടുക്കാം. ആ നിമിഷത്തില്‍,  സഞ്ജീവ് ജെയിനും നിസ്സഹായനായി. മകളുടെ അവസാന ഫോണ്‍വിളി... അത് ആ പിതാവിന് ഇനി നിലയ്ക്കാത്ത ഇടിമുഴക്കംപോലെ മനസ്സിലെ ആജീവനാന്ത നടുക്കം. അമേരിക്കയിലെ ബെര്‍ക്ക്ലിയിലുള്ള കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം വിദ്യാര്‍ഥിനിയായിരുന്നു 18കാരിയായ താരിഷി.  അവധിക്കാലം പിതാവിനൊപ്പം ചെലവഴിക്കാനത്തെിയതാണ് അവള്‍.
വെള്ളിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പമാണ് ധാക്ക ഗുല്‍ഷനിലെ ഹൊലെ ആര്‍ട്ടിസാന്‍ എന്ന സ്പാനിഷ് ബേക്കറിയിലേക്ക് പോയത്.  ബംഗ്ളാദേശ് സമയം രാത്രി 9.20ഓടെ ഭീകരര്‍  മാരകായുധങ്ങളുമായി ഇരച്ചുകയറിയാണ് ബേക്കറിയിലുണ്ടായിരുന്നവരെ ബന്ദികളാക്കിയത്. പിന്നീട് എല്ലാവരെയും കൊന്നൊടുക്കി. സംഭവമറിഞ്ഞ് പരിസരത്ത് ആകാംക്ഷയോടെ തടിച്ചുകൂടിയവരില്‍ താരിഷിയുടെ പിതാവുമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഭീകരര്‍ കയറിയതുമുതല്‍ എല്ലാവരും ആശങ്കയിലായിരുന്നു.ഇതിനിടക്കാണ്  പുറത്തു കാത്തുനിന്ന സഞ്ജീവ് ജെയിനിന്‍െറ ഫോണിലേക്ക് മകളുടെ വിളിവന്നത്. അവര്‍ ഓരോരുത്തരെയായി കൊന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു ഭീതിനിറഞ്ഞ വാക്കുകളില്‍ മകള്‍ പറഞ്ഞത്.
ടോയ്ലറ്റിനകത്ത് ഒളിച്ചിരിക്കുകയാണെന്നും എപ്പോള്‍ വേണമെങ്കിലും തന്നെയും കൊല്ലാമെന്നും താരിഷി വിറയാര്‍ന്ന ശബ്ദത്തില്‍ പിതാവിനോട് പറഞ്ഞു. അബിന്‍ത കബീര്‍, ഫറാസ് അയാസ് ഹുസൈന്‍ എന്നീ സുഹൃത്തുക്കളോടൊപ്പമാണ് താരിഷി ബേക്കറിയിലത്തെിയത്. കമാന്‍ഡോ ഓപറേഷനുശേഷം 20 മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയില്‍ കണ്ടെടുത്തു. അതിലെ ഏക ഇന്ത്യക്കാരിയായി താരിഷി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.