ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഇ-ഫയലിങ്ങിന് സഹായിക്കാന്‍ വെബ്സൈറ്റുകളും. അധികം സമയം ചെലവഴിക്കാതെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഈ വെബ്സൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇ-ഫയലിങ് സൗകര്യത്തിനു പുറമേ, നികുതി ബാധ്യത കുറക്കുന്നതിനുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ചും ചില വെബ്സൈറ്റുകള്‍ ഉപദേശം നല്‍കുന്നുണ്ട്. വിഡിയോ, ബ്ളോഗുകള്‍, കാല്‍ക്കുലേറ്റര്‍ എന്നിവയും ഇവയില്‍ ലഭ്യമാണ്.
നികുതിദായകര്‍ ഫോറം -16 വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ ഇ-ഫയലിങ്ങിന് സൗകര്യമൊരുക്കുന്നതാണ് ക്വിക്കോ ഡോട് കോം. ക്ളിയര്‍ ടാക്സ് ഡോട് കോം ആണ് ഈ രംഗത്തെ മറ്റൊരു വെബ്സൈറ്റ്. 2014-15 സാമ്പത്തിക വര്‍ഷം 10 ലക്ഷത്തിലേറെ നികുതിദായകര്‍ക്ക് സേവനം നല്‍കിയിട്ടുണ്ടെന്നാണ് വെബ്സൈറ്റ് അവകാശപ്പെടുന്നത്. ബിഗ് ഡിസിഷന്‍സ് ഡോട് കോം എന്ന വെബ്സൈറ്റും നികുതിദായകരെ സഹായിക്കാന്‍ രംഗത്തുണ്ട്. ജൂലൈ 31 ആണ് ആദായ നികുതി റിട്ടേണ്‍ ഇ-ഫയലിങ്ങിനുള്ള അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.