അക്ഷര്‍ധാം കേസില്‍ വെറുതെവിട്ടവര്‍ക്ക് നഷ്ടപരിഹാരം; എതിര്‍പ്പുമായി ഗുജറാത്ത് സര്‍ക്കാര്‍

ന്യൂഡല്‍ഹി: 2002ലെ അക്ഷര്‍ധാം ഭീകരാക്രമണക്കേസില്‍ സുപ്രീം കോടതി കുറ്റമുക്തമാക്കിയവര്‍ നഷ്ടപരിഹാരം ചോദിച്ച് നല്‍കിയ ഹരജിയെ എതിര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍. അന്വേഷണ ഏജന്‍സികള്‍ അന്യയമായി അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാണിച്ചാണ് കുറ്റമുക്തരായ ആറുപേര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.32 പേര്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണ കോടതിയും ഗുജറാത്ത് ഹൈകോടതിയും ഇവരെ ശിക്ഷിച്ചിരുന്നതായും, അതിനാല്‍ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച കുറ്റമുക്തമായവരുടെ വാദങ്ങള്‍ അംഗീകരിക്കാനാവില്ളെന്നും നഷ്ടപരിഹാരം നല്‍കാനാവില്ളെന്നുമാണ് ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഗുരുതരമായ സംശയങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.കേസില്‍ ഇവരുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് 2014 മേയ് 16ന് സുപ്രീംകോടതി മുഴുവന്‍ പ്രതികളെയും വെറുതെവിട്ടത്. വിചാരണ കോടതി വധശിക്ഷ വിധിച്ച ആദം അജ്മീരി, ഷാന്‍ മിയാ, മുഫ്തി അബ്ദുല്‍ ഖയ്യൂം മന്‍സൂരി എന്നിവര്‍ അടക്കമുള്ളവരെയാണ് സുപ്രീംകോടതി വിട്ടയച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.