????????? ??????????? ???????? ??????????????? ????? ????? ???????? ???????

രജതിൻെറ കൊലപാതകം: കുട്ടിക്കുറ്റവാളിയെ മുതിര്‍ന്ന പ്രതികൾക്ക് സമാനമായി വിചാരണ ചെയ്യാന്‍ നടപടി

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളികള്‍ക്ക് സമാനമായി കണക്കാക്കി വിചാരണ ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി. ഇതേതുടര്‍ന്ന് ഡല്‍ഹി പൊലീസ് ഇതുസംബന്ധിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കത്ത് നല്‍കി. കുട്ടികുറ്റവാളിയുടെ വിചാരണ ജുവനൈല്‍ നിയമം അനുസരിച്ചാകണോ, മുതിര്‍ന്നവര്‍ക്കുള്ള നിയമം അനുസരിച്ച് വേണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍േറതാണ്.  

ഡല്‍ഹിയില്‍ താമസിക്കാരായ പാലക്കാട് സ്വദേശി ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി രജത് ഏതാനും ദിവസം മുമ്പാണ് ഡല്‍ഹി മയൂര്‍ വിഹാറില്‍ കൊല്ലപ്പെട്ടത്. മോഷണം ആരോപിച്ച് പാന്‍മസാല കച്ചവടക്കാരായ പിതാവും മക്കളും രജത്തിനെ മര്‍ദിക്കുകയായിരുന്നു.   ആദ്യം ഉഴപ്പന്‍ നയം സ്വീകരിച്ച ഡല്‍ഹി പൊലീസ് പിന്നീട് മലയാളി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പാന്‍മസാല കടക്കാരന്‍ ദിനേശിനെയും രണ്ടു മക്കളെയും  കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനത്തില്‍ പങ്കില്ളെന്ന് പറഞ്ഞ് പിതാവ് ദിനേശിനെ വിട്ടയച്ചു. മകന്‍ അലോകിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയായില്ളെന്ന് പറഞ്ഞ് അലോകിന്‍െറ സഹോദരനെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

മലയാളി സംഘടനകളുടെയും നേതാക്കളുടെയും ഇടപെടലിനെ തുടര്‍ന്നാണ്  കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ രണ്ടാമനെയും മുതിര്‍ന്നവര്‍ക്കുള്ള നിയമപ്രകാരം വിചാരണ ചെയ്യാനുള്ള നടപടികള്‍ക്ക് ഡല്‍ഹി പൊലീസ് തയാറായത്. കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെ വെക്കാനുള്ള ആവശ്യവും പൊലീസ് അംഗീകരിച്ചിട്ടുണ്ട്.  അതിനിടെ,  രജതിന്‍െറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മയൂര്‍വിഹാറില്‍ ഞായറാഴ്ച വന്‍ പ്രതിഷേധം അരങ്ങേറി. ഡല്‍ഹിയിലെ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടന്ന മെഴുകുതിരി പ്രകടനത്തിലും പ്രതിഷേധ യോഗത്തിലും നുറുകണക്കിനാളുകള്‍  പങ്കെടുത്തു. കഴിഞ്ഞ ദിവസം നടന്ന മലയാളി പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷവും അനിഷ്ട സംഭവങ്ങളും അരങ്ങേറിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.