ന്യൂഡല്‍ഹി: ഏഴാം ശമ്പള കമീഷന്‍ പ്രഖ്യാപിച്ച ശമ്പളവര്‍ധനവ് കുറവാണെന്ന് ആരോപിച്ച് 33 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ ജൂലായ് 11 മുതല്‍ സമരത്തിലേക്ക്. കഴിഞ്ഞശമ്പള കമ്മീഷന് 7000 രൂപയാണ് അടിസ്ഥാന ശമ്പളമായി പ്രഖ്യാപിച്ചത്. ഫിറ്റ്‌മെന്റ് ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ഈ തുകയെ 2.57 കൊണ്ട് ഗുണിച്ചാണ് പുതിയ വര്‍ധനവ് 18,000 രൂപയാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഫിറ്റ്മെന്റ് ഫോര്‍മുലയെ 3.68 കൊണ്ട് ഗുണിച്ച് അടിസ്ഥാന ശമ്പളം നിശ്ചയിക്കണമെന്നാണ് എന്‍.ജെ.സി.എ ആവശ്യപ്പെടുന്നത്.
പ്രതിരോധ മേഖലയില്‍ നിന്നുള്ളവര്‍ ഒഴിച്ച് മറ്റു സംഘടനകളില്‍ നിന്നുള്ള അംഗങ്ങളായിരിക്കും സമരത്തിന് ഇറങ്ങുന്നത് എന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് സംഘടനകള്‍ ചേര്‍ന്ന നാഷണല്‍ ജോയിന്റ് കൗണ്‍സില്‍ ഓഫ് ആക്ഷന്‍ (എന്‍.ജെ.സി.എ.) പ്രവര്‍ത്തകര്‍ അറിയിച്ചു.
ജൂലൈ അഞ്ചോടുകൂടി സര്‍ക്കാര്‍ നയം വ്യക്തമാക്കിയില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഇവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.