മോദി ആഫ്രിക്കയിലേക്ക്​

​ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്ക സന്ദർശിക്കാനൊരുങ്ങുന്നു. ജൂലൈ ഏഴു മുതൽ 11 വരെ നീളുന്ന യാത്രയിൽ ആഫ്രിക്കയിലെ മൊസാംബീക്​, സൗത്​ ആഫ്രിക്ക, താൻസാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളാണ്​ മോദി സന്ദർശിക്കുക. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്​താവ്​ വികാസ്​ സ്വരൂപയാണ്​ ഇക്കാര്യം വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചത്​.

ജൂലൈ ഏഴിന്​ അദ്ദേഹം മൊസാംബീക് പ്രസിഡൻറ്​ ഫിലിപ്പ്​ ന്യൂസിയുമായി ഉഭയ കക്ഷി ചർച്ച നടത്തുകയും എട്ടിനും ഒമ്പതിനും സൗത്​ ആഫ്രിക്ക സന്ദർശിച്ച്​ ജേക്കബ്​ സുമയും മുതിർന്ന രാഷ്​ട്രീയ നേതാക്കളുമായും കൂടിക്കാഴ്​ച നടത്തുകയും ​ചെയ്യും. പത്തിന്​ താൻസാനി​യയിലേക്ക്​ ​പോകുന്ന മോദി പ്രധാനമന്ത്രി ജോൺ മഗുഫുളിയെയും ജൂലൈ പതിനൊന്നിന്​ കെനിയൻ പ്രധാനമന്ത്രി ഉഹ്​റു കെൻയാറ്റയെയും കാണും.

കഴിഞ്ഞ വർഷം ഒക്​ടോബറിൽ നടന്ന ഇന്ത്യ –ആഫ്രിക്ക ഉച്ചകോടിയിൽ ഇന്ത്യയായിരുന്നു ആതിഥ്യം വഹിച്ചിരുന്നത്​. ആഫ്രിക്കൻ യൂണിയനിലെ 54 രാഷ്​ട്ര തലവൻമാരിൽ 41 പേരും അതിൽ പ​െങ്കടുത്തിരുന്നു. എൻ.എസ്.​ജിയിൽ അംഗമായ ആ​ഫ്രിക്കയുമായി നിലവിൽ ഇന്ത്യക്ക്​ നാല്​ ലക്ഷം കോടിയുടെ വ്യാപാര കാരാറുണ്ട്​.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.