Posted On
date_range Updated On
date_range നജ്മ ഹിബത്തുല്ല മണിപ്പൂർ ഗവർണർ
ന്യൂഡൽഹി: മുൻകേന്ദ്രമന്ത്രി നജ്മ ഹിബത്തുല്ലക്ക് മണിപ്പൂർ ഗവർണറായി നിയമനം. മണിപൂരിന്‍റെ 18ാമത് ഗവർണറായിരിക്കും നജ്മ ഹിബത്തുല്ല. 75 വയസ് കഴിഞ്ഞതിനാൽ കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്നും കഴിഞ്ഞ ജൂലായിലാണ് നജ്മ രാജിവെച്ചത്.
മേഘാലയയുടെ ഗവർണറായ വി.ഷൺമുഖമാണ് മണിപൂരിന്‍റെ ചുമതലയും വഹിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നജ്മയെ ഗവർണറായി നിയമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.