കശ്മീര്‍: സംയമനം പാലിക്കാന്‍ സൈന്യത്തിന് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: കശ്മീരില്‍ പരമാവധി സംയമനം പാലിക്കാനും  ആളപായം കുറക്കാനും സൈന്യത്തിന് കേന്ദ്ര നിര്‍ദേശം. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.  

കശ്മീരില്‍ മാസത്തിലേറെയായി തുടരുന്ന സംഘര്‍ഷം രൂക്ഷമാവുകയും പാകിസ്താന്‍ ഇടപെടല്‍ സജീവമാവുകയും ചെയ്ത പശ്ചാത്തലത്തില്‍ താഴ്വരയില്‍ എത്രയുംവേഗത്തില്‍ സമാധാന അന്തരീക്ഷം പുന$സ്ഥാപിക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.  കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍കൂടി  കൊല്ലപ്പെട്ടതോടെ മാസത്തിനിടെ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം 65 ആയി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ളെറ്റ് തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ നേരത്തേ സൈന്യത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രി രാജ്നാഥ് സിങ്ങിന്‍െറ അധ്യക്ഷതയില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നടന്ന യോഗം അസമിലെ സുരക്ഷാ സാഹചര്യവും വിലയിരുത്തി. സ്വാതന്ത്ര്യദിനത്തില്‍ അസമില്‍ രണ്ടിടത്ത്  സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത പാലിക്കാന്‍ യോഗം സുരക്ഷാ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. അസമിലെ കൊക്രജറില്‍  ആഗസ്റ്റ് അഞ്ചിന് ബോഡോ തീവ്രവാദികള്‍  14 പേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.