ജഡ്ജി നിയമനം; സര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതി കൊളീജിയം തള്ളിയേക്കും

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാറിന് കൂടുതല്‍ അധികാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശ സുപ്രീംകോടതി കൊളീജിയം തള്ളിയേക്കും. ജഡ്ജി നിയമനത്തിനുള്ള അപേക്ഷ കൊളീജിയത്തിന് അയക്കും മുമ്പ് പരിശോധിക്കാനും ആവശ്യമെങ്കില്‍ നാമനിര്‍ദേശം തള്ളാനും അധികാരമുള്ള സമിതിയെ നിയമിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. ഇതില്‍ എതിര്‍പ്പുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ നേരത്തേ രംഗത്തുവന്നിരുന്നു. ഇതിനായി കൊണ്ടുവന്ന നടപടി ചട്ടം തള്ളുകയും ചെയ്തിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന പുതുക്കിയ കരടും സുപ്രീംകോടതി കൊളീജിയം എതിര്‍ക്കുമെന്നാണ് സൂചന.
ദേശീയ സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാറിന് ജഡ്ജിമാരുടെ നിയമനത്തില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നാണ് പുതുക്കിയ കരടില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.