ഗോരക്ഷകർക്കെതിരായ പരാമർശം പ്രധാനമന്ത്രി പിൻവലിക്കണമെന്ന് തൊഗാഡിയ

ന്യൂഡൽഹി: ഗോരക്ഷകരിൽ എൺപതു ശതമാനവും ക്രിമിനലുകളാണെന്ന പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദി പിൻവലിക്കണമെന്ന് വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയ.രാജ്യത്ത് ഗോവധ നിരോധനത്തിനായി പാർലമെന്റിൽ നിയമം പാസാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്ന വ്യാജ പശുസംരക്ഷകര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നേരത്തേ ആവശ്യപ്പെട്ടിരുന്നു. പശുവിന്‍െറ പേരില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നും മോദി തെലങ്കാനയിൽ വെച്ച് തുറന്നടിച്ചിരുന്നു. ഗുജറാത്തില്‍ ദലിത് യുവാക്കളെ സംഘ്പരിവാര്‍ ഗോ സംരക്ഷകര്‍ കെട്ടിയിട്ട് മര്‍ദിച്ചത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിലടക്കം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായ പശ്ചാത്തലത്തിലാണ് മോദി മൗനം വെടിഞ്ഞത്. 

 


 


 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.