ഹൈദരാബാദിൽ കോൺഗ്രസ് നേതാവിന് വെടിയേറ്റു

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് യാദഗിരിക്ക് ഹൈദരാബാദിൽ അജ്ഞാതരുടെ വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ നേതാവിനെ ഉടൻതന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

ബൈക്കിൽ എത്തിയ കറുത്ത ജാക്കറ്റ് ധരിച്ച അക്രമി യാദഗിരിക്ക് നേരെ വടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ഏകദേശം ആറു റൗണ്ട് വെടിവെച്ചു.

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിലെ മുൻ അംഗമാണ് യാദഗിരി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.