കാണാതായ വ്യോമ​േസന വിമാനത്തിലെ ആരും രക്ഷപെടാൻ സാധ്യതയില്ലെന്ന്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി:  രണ്ട്​ മലയാളികൾ ഉൾ​പ്പെടെ 29 പേരുമായി  കാണാതായ വ്യോമസേന വിമാനത്തിലെ ആരും രക്ഷപെടാൻ സാധ്യതയില്ലെന്ന്​ കേന്ദ്രസർക്കാർ ലോക്​സഭയെ അറിയിച്ചു. പ്രതിരോധ സഹമന്ത്രി സുഭാഷ്​ രാംറാവു ഭാംറെ ലോക്​സഭയി​െല ചോദ്യോത്തര വേളയിലാണ്​ ഇക്കാര്യം അറിയിച്ചത്​. ജൂലൈ 22 ന്​ ചെന്നൈയിലെ താംബരത്തു നിന്ന്​ ആൻഡമാനിലെ പോർട്ട്​ ബ്ലയറിലേക്ക്​ പോയ േവ്യാമസേന വിമാനം എഎൻ 32 ബംഗാൾ ഉൾക്കടലിൽ കാണാതായത്​.

അപകടം നടന്ന്​ ഇത്രയും ദിവസങ്ങൾ കടന്നുപോയതിനാൽ വിമാനത്തിലുള്ള ആരും രക്ഷപെടാനുള്ള സാധ്യതയില്ലെന്ന്​ ഭാംറെ അറിയിച്ചു.  വിമാന ഭാഗങ്ങൾ കണ്ടെത്തുന്നതിനായി വ്യോമസേനയുടെയും തീരസംരക്ഷണ ​േസനയു​െടയും വിമാനങ്ങൾ തിരച്ചിൽ നടത്തുന്നുണ്ട്​. ഇവ വരെ തിരച്ചിൽ നിർത്തിവെക്കില്ല.  ഇതുവരെ  30 അവശിഷ്​ടങ്ങൾ കണ്ടെത്തിയെങ്കിലും ഇവ കാണാതായ വ്യോമസേന വിമാന​ത്തി​േൻറതാണെന്ന്​ ഉറപ്പിക്കാൻ കഴിയുന്ന തെളിവുകൾ കിട്ടിയിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു. തിരച്ചിലിനുള്ള ബുദ്ധിമുട്ടുകൾ വിശദീകരിക്കുന്നതിനിടെ  ​ഫ്രഞ്ച്​ വിമാനം കാണാതായി ഒരുവർഷത്തിന്​ ശേഷം അവശിഷ്​ടങ്ങൾ കണ്ടെത്തിയതും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

 വിമാനത്തിലുള്ള ആരും രക്ഷപെടാൻ സാധ്യതയില്ലെന്ന കാര്യം ആദ്യമായാണ്​ കേന്ദ്രസർക്കാർ സ്ഥിരീകരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.