മദ്യപിച്ച് വിമാനം പറത്തി; രണ്ടു പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: മദ്യപിച്ച് വിമാനം പറത്തിയ രണ്ടു പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വേസിന്‍റെയും പൈലറ്റുമാരെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നാലുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. രണ്ടുപേര്‍ക്കെതിരെയും എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താനും ഡി.ജി.സി.എ ഉത്തരവിട്ടു.

ആഗസ്റ്റ് മൂന്നിന് അബുദാബിയില്‍ നിന്നും ചെന്നൈയിലേക്ക് സര്‍വീസ് നടത്തിയ ജെറ്റ് എയര്‍വേസിന്‍റെ വിമാനത്തിലെ പൈലറ്റും  ആഗസ്റ്റ് 10 ന് ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാണ് മദ്യപിച്ചതായി തെളിഞ്ഞത്. ഗുരുതരമായ കൃത്യവിലോപമാണു പൈലറ്റുമാര്‍ നടത്തിയതെന്നും കേസെടുക്കണമെന്നും ഇരുകമ്പനികള്‍ക്കും വ്യോമയാന റഗുലേറ്റര്‍ നിര്‍ദേശം നല്‍കി.

വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷം നടത്തിയ ആല്‍ക്കഹോല്‍ ടെസ്റ്റില്‍ ഇരുവരും മദ്യപിച്ചതായി കണ്ടത്തെുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം നടത്തുന്ന പരിശോധനയില്‍ പൈലറ്റുമാര്‍ മദ്യപിച്ചിരുന്നുവെന്നു തെളിയുന്നത് ആദ്യമായാണ്. വിമാനം പറത്തുന്നതിനു മുന്‍പും സാധാരണ പരിശോധന നടത്താറുണ്ട്.
സുരക്ഷാ നിയമവും സേവന നിബന്ധനകളും ലംഘിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. പൈലറ്റിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടുവെന്നും ജെറ്റ് എയര്‍വേയ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍, വിഷയത്തില്‍ എയര്‍ ഇന്ത്യ ഇതുവരെ  പ്രതികരിച്ചിട്ടില്ല.

അതേസമയം, സമാന സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ വിമാന ജീവനക്കാരനെ ഒരുവര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.