ഇറോം ശര്‍മ്മിള സമരം അവസാനിപ്പിച്ചതിന് പിന്നില്‍ കാമുകന്‍

ഇംഫാല്‍: മണിപ്പൂരിലെ ഉരുക്കു വനിത ഇറോം ശര്‍മ്മിള ചാനു 16 വര്‍ഷങ്ങള്‍ക്കു ശേഷം അഫ്പസക്കെതിരെയുള്ള ഒറ്റയാള്‍ പോരാട്ടം അവസാനിപ്പിച്ചതിന് പിന്നില്‍ കാമുകനാണെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ്- ഇന്ത്യന്‍ വംശജനായ ഗോവ സ്വദേശി ഡെസ്മോണ്ട് കൗട്ടിനോയുമായുള്ള പ്രണയമാണ് നിരാഹാരസമരം അവസാനിപ്പിച്ചതിന് പ്രേരണയായതെന്നാണ് വാര്‍ത്തകള്‍. ഡെസ്മോണ്ടുമായി പ്രണയത്തിലാണെന്ന് 2011 ല്‍ ഇറോം ശര്‍മ്മിള വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്നും സാധാരണക്കാരിയായി തന്നെ കാണണമെന്നും പറയുന്ന ശര്‍മ്മിള സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡെസ്മോണ്ടിന്‍്റെ  ജീവിതത്തിലേക്ക് കടക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

16 വര്‍ഷമായി തുടര്‍ന്ന നിരാഹാരസമരം പിന്‍വലിക്കാനുള്ള പ്രേരണയോ കാരണങ്ങളോ വ്യക്തമല്ളെന്ന് ഇറോം ശര്‍മ്മിളയുടെ സഹോദരന്‍ ഇറോം സിങ്ജിത് പ്രതികരിച്ചു. ചാനുവിന്‍്റെ തീരുമാനം അമ്പരിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. കാമുകന്‍  ഡെസ്മോണ്ട് കൗട്ടിനോയുടെ സമ്മര്‍ദ്ദം മൂലമാണ് സമരം അവസാനിപ്പിച്ചതെന്ന് കരുതുന്നുവെന്നും സിങ്ജിത് മാധ്യമപ്രവറത്തകരോട് പറഞ്ഞു.

വര്‍ഷങ്ങളായി ശര്‍മ്മിളയുടെ ശക്തിയായി ഡെസ്മോണ്ട് കൂടെനിന്നിരുന്നു. 53 കാരനായ ഡെസ്മോണ്ടുമായി ദീര്‍ഘകാലം പരിചയമുണ്ടായിരുന്നെങ്കിലും ഇറോം ശര്‍മ്മിള കസ്റ്റഡിയിലും ജയിലുമായതിനാല്‍ പരസ്പരം കാണാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. 2011 മാര്‍ച്ചിലും 2014 ലും ഡെസ്മണ്ട് ശര്‍മ്മിളയെ സന്ദര്‍ശിച്ചിരുന്നു. ഡെസ്മണ്ടുമായി കത്തുകളും പുസ്തകങ്ങളും കൈമാറുമായിരുന്നുവെന്ന് ഇറോം തന്നെ തുറന്നുപറഞ്ഞിരുന്നു.

ഡെസ്മണ്ടുമായുള്ള ബന്ധത്തില്‍ തന്‍റെ കുടുംബവും അനുകൂലിക്കുന്നവരും സന്തുഷ്ടരല്ളെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്  തന്‍റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ആലോചിക്കുമെന്നായിരുന്നു ഇറോമിന്‍്റെ മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.