അഹ്മദാബാദ്: ഗുജറാത്തിന്‍െറ പുതിയ മുഖ്യമന്ത്രിയായി സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍കൂടിയായ വിജയ് രൂപാനിയെ പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുത്തു. രണ്ടുദിവസമായി തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്കും നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവിലാണ് 61കാരനായ രൂപാനിയെ നേതൃത്വം നാമനിര്‍ദേശം ചെയ്തത്. നേരത്തേ, മുഖ്യമന്ത്രിപദത്തിലേക്ക് ഏറെ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന സംസ്ഥാന ആരോഗ്യ മന്ത്രിയും പട്ടേല്‍ സമുദായ നേതാവുമായ നിതിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയായും നിശ്ചയിച്ചു. ഗാന്ധിനഗറിനടുത്ത കമാലമിലെ പാര്‍ട്ടി ആസ്ഥാനത്ത് ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനമായത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി പദത്തിലേക്ക് ഒരാള്‍ കടന്നുവരുന്നത്. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ ആയ രൂപാനി നിലവില്‍ തൊഴില്‍, ജലവിതരണ, ഗതാഗത വകുപ്പു മന്ത്രിയാണ്. ഗുജറാത്തില്‍ ജൈന സമുദായത്തില്‍നിന്ന് ഒരാള്‍ മുഖ്യമന്ത്രിയാകുന്നതും ആദ്യമായാണ്.
ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാറിനെതിരായ ദലിത് പ്രക്ഷോഭം ശക്തിയാര്‍ജിക്കവെയാണ് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചത്. 2014ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനെ തുടർന്നാണ് ആനന്ദിബെന്‍ പട്ടേല്‍ ചുമതലയേറ്റത്. ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു ആനന്ദിബെൻ പേട്ടൽ. സംവരണം ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേല്‍ സമുദായം നടത്തിയ പ്രക്ഷോഭം ശരിയായ രീതിയില്‍ നേരിടുന്നതിന് സംസ്ഥാന ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല. പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഹാര്‍ദിക് പട്ടേല്‍ പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഒമ്പത് മാസത്തോളം ജയിലിലായിരുന്നു.
അടുത്തിടെയാണ് ഗുജറാത്തില്‍ കടക്കരുതെന്ന കര്‍ശന വ്യവസ്ഥയില്‍ ഹാര്‍ദികിന് ജാമ്യം ലഭിച്ചത്. വോട്ടര്‍മാരില്‍ ഭൂരിപക്ഷം വരുന്ന പട്ടേല്‍ സമുദായത്തിന്റെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിക്കും നിര്‍ണായകമാണ്. ഈ വിഭാഗത്തെ പിണക്കിയിരിക്കുന്നത് പാര്‍ട്ടിക്ക് ഭാവിയില്‍ വലിയ നഷ്ടം ഉണ്ടാക്കുമെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്. ഇതെല്ലാമാണ് ഒരു ഉടച്ചുവാര്‍ക്കലിന് പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.
സർക്കാറിനെതിരെ പ്രക്ഷോഭവുമായി രംഗത്തുള്ള പേട്ടൽ–ദലിത് സമുദായങ്ങളെ അനുനയിപ്പിക്കുക, അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുക എന്നീ വെല്ലുവിളികളാണ് പുതിയ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.