കാണ്‍പൂരില്‍ ദലിത് യുവാവ് കസറ്റ്ഡിയില്‍ മരിച്ചു; 14 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഝാന്‍സി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊലീസ് കസ്റ്റഡിയില്‍ ദലിത് യുവാവ് മരിച്ചു. കമല്‍ വാത്മീകി എന്ന  ഇരുപത്തഞ്ചുകാരനെയാണ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങി  മരിച്ചനിലയില്‍ കണ്ടത്തെിയത്. സംഭവത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തു.
രണ്ടു ദിവസം മുമ്പാണ് കമല്‍ വാത്മീകിയെ സമീപപ്രദേശത്ത് നടന്ന  മോഷണകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി വാത്മീകിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതല്ളെന്നും പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടതാണ്. മറ്റൊരു പേരു നല്‍കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന്  അയച്ചത് കസ്റ്റഡിമരണം മറച്ചുവെക്കാനാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.

കുടുംബാംഗങ്ങളുടെ പരാതിയിന്‍മേല്‍ കൊലകുറ്റത്തിന് കേസെടുത്തതായും  അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ്സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന  14 പേരെ സസ്പെന്‍ഡ് ചെയ്തതായും സിറ്റി പൊലീസ് സീനിയര്‍ ഉദ്യോഗസ്ഥന്‍ ശലഭ് മാഥുര്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.