കൊല്‍കത്ത: പശ്ചിമ ബംഗാളിന്‍െറ പേര് മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബംഗാളി ഭാഷയിലുള്ള ബംഗ, ബംഗ്ള എന്നീ പേരുകളും ഇംഗ്ളീഷില്‍ ബംഗാൾ എന്ന പേരുമാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. ആഗസ്റ്റ് 26 ന് പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്ന് പേര് മാറ്റാനുള്ള പ്രമേയം പാസാക്കി പാര്‍ലമെന്‍റിന് സമര്‍പ്പിക്കും. പാര്‍ലമെന്‍റ് അംഗീകരിച്ചാല്‍ പുതിയ പേര് നിലവില്‍ വരും.
നിലവില്‍ സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തില്‍ ഏറ്റവും പിന്നിലാണ്(28ാമത്) പശ്ചിമ ബംഗാള്‍. പേര് മാറ്റം നിലവില്‍ വന്നാല്‍ ഇത് നാലാം സ്ഥാനത്തേക്ക് ഉയരും. അടുത്തിടെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കാന്‍ മമത ബാനര്‍ജിക്ക് അവസാനം അവസരം വരെ കാത്തിരിക്കേണ്ടി വന്നതും ഈ തീരുമാനത്തിന് മമതയെ പ്രേരിപ്പിച്ചതായാണ് വിവരം.
സംസ്ഥാനത്തിന്‍െറ പേര് മാറ്റുന്നതിലൂടെ എല്ലാ മേഖലയിലും ഒന്നാമെതത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.