ന്യൂഡല്‍ഹി: സബ്സിഡി പാചകവാതക സിലിണ്ടറിന്‍െറ വില കൂട്ടി. 1.93 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായി കമ്പനികള്‍ മാസം തോറും നടത്തുന്ന അവലോകനത്തിലാണ് വില കൂട്ടാന്‍ തീരുമാനിച്ചത്. ഇതോടെ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിെൻറ വില 421.16 ൽ നിന്ന് 423. 09 ായി വർദ്ധിച്ചു. പാചകവാതക സിലിണ്ടറിന് ഒാരോ മാസവും രണ്ടു രൂപയോളം വർധനയാണ് ലക്ഷ്യമിടുന്നത്. മാസം തോറും ലിറ്ററിന് 25 പൈസ നിരക്കിൽ മണ്ണെണ്ണ വിലകൂട്ടാനും എണ്ണ കമ്പനികൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. 10 മാസം ഇത് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.