ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഫേസ്ബുക്കിന്‍െറ ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗിന് (Internet.org) പിന്തുണ ലഭ്യമാക്കാനാണെന്ന് വിമര്‍ശമുയര്‍ന്നതോടെ വിവാദമായ സോഴ്സ് കോഡ് ഫേസ്ബുക്ക് മാറ്റി. ഡിജിറ്റല്‍ ഇന്ത്യയുടെ ഫേസ്ബുക്ക് പേജിന്‍െറ സോഴ്സ് കോഡില്‍ പോവുമ്പോള്‍ ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗ് എന്ന വാക്ക് കണ്ടതാണ് വിമര്‍ശമുയരാന്‍ കാരണം. എന്നാല്‍ കോഡ് അപ് ലോഡ് ചെയ്ത എഞ്ചിനിയറുടെ ഭാഗത്തുനിന്നുമുണ്ടായ പിഴവാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് സോഴ്സ് കോഡ് ഫേസ്ബുക്ക് നീക്കം ചെയ്തത്.
നെറ്റ് ന്യൂട്രാലിറ്റിക്കുള്ള വന്‍ പിന്തുണ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന വിമര്‍ശമാണ് ഉയര്‍ന്നത്. ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ത്രിവര്‍ണ പതാകയുള്ള പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നവര്‍ അവര്‍ അറിയാതെ ഇന്‍റര്‍ നെറ്റ് ഡോട്ട് ഓര്‍ഗിന് പിന്തുണ നല്‍കുകയാണെന്നും വിമര്‍ശമുയര്‍ന്നിരുന്നു. റെഡ്ഡിറ്റ് യൂസറാണ് സോഴ്സ് കോഡിന്‍െറ സ്ക്രീന്‍ ഷോട്ട് ആദ്യമായി പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.