ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ നാലുദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി കംബോഡിയയിലെത്തി. രാജ്യ തലസ്ഥാനമായ നോപെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉപരാഷ്ട്രപതിക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. കംബോഡിയക്ക് പുറമെ ലാവോസും ഉപരാഷ്ട്രപതി സന്ദര്‍ശിക്കുന്നുണ്ട്.
കംബോഡിയന്‍ പ്രധാനമന്ത്രി ഹന്‍സെനുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, വിനോദ സഞ്ചാരം, സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തല്‍ അടക്കമുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സീം റീപ് പ്രവിശ്യയിലെ മെകോംങ് ^ഗംഗാ ടെക്സ്റ്റൈയില്‍സ് മ്യൂസിയവും പ്രശസ്തമായ ആങ്കര്‍ വാട്ട് ക്ഷേത്രവും ടാഫ്രോം ക്ഷേത്രവും ഉപരാഷ്ട്രപതി സന്ദര്‍ശിക്കും. കൂടാതെ കംബോഡിയയിലെ ഇന്ത്യന്‍ സമൂഹവുമായി അന്‍സാരി കൂടിക്കാഴ്ച നടത്തും.
കംബോഡിയുമായി നാലും ലാവോസുമായി അഞ്ചും പദ്ധതികളില്‍ ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടും. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ഉപരാഷ്ട്രപതിയാണ് ഹാമിദ് അന്‍സാരി. ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ സല്‍മയും ഉന്നത ഉദ്യോഗസ്ഥസംഘവും അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.