ഇന്ത്യയില്‍ വനമേഖല ചുരുങ്ങുന്നു

സിഡ്നി: ലോകത്ത് ഏറ്റവുംകൂടുതല്‍ വനമേഖല അപ്രത്യക്ഷമാകുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയിലെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 1990നുശേഷം ആഗോളതലത്തില്‍ മൂന്നുശതമാനമാണ് വനമേഖല ചുരുങ്ങിയത്.
ഇന്ത്യക്കുപുറമെ, വിയറ്റ്നാം, ഘാന തുടങ്ങിയ വികസ്വര, ദരിദ്രരാജ്യങ്ങളിലാണ് വനങ്ങള്‍ ഏറ്റവുമെളുപ്പത്തില്‍ അപ്രത്യക്ഷമാകുന്നതെന്നും യു.എന്‍ ആഗോള വനവിഭവ നിര്‍ണയ റിപ്പോര്‍ട്ട് പറയുന്നു.
1990ല്‍ 41,280 ലക്ഷം ഹെക്ടര്‍ വനമേഖലയുണ്ടായിരുന്നത് 2015 ആകുമ്പോഴേക്ക് ആഗോളതലത്തില്‍ 39,990 ആയാണ് ചുരുങ്ങിയത്.
ശരാശരി പ്രതി വര്‍ഷം 73 ലക്ഷം ഹെക്ടര്‍ വനമേഖല ഇല്ലാതാകുന്നുണ്ട്.
മുമ്പ് വന്‍തോതില്‍ വനം വെട്ടിത്തെളിച്ച രാജ്യങ്ങളിലൊന്നായിരുന്ന ബ്രസീല്‍ 90കള്‍ക്കുശേഷം മെച്ചപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.