ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യാജ ബോംബ് ഭീഷണി കേസുമായി ബന്ധപ്പെട്ട് മലയാളിയായ ഐ.ബി.എം ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എച്ച്.എസ്.ആര്‍ ലേഒൗട്ടില്‍ താമസിക്കുന്ന എം.ജി. ഗോകുലാണ് പൊലീസിന്‍െറ പിടിയിലായത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന്‍െറ ഭാര്യയുടെ അസ്വാഭാവിക മരണം വീണ്ടും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു.
വെള്ളിയാഴ്ച അര്‍ധരാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ടെര്‍മിനല്‍ മാനേജറുടെ ഫോണിലേക്ക് ഇസ്ലാമിക് സ്റ്റേറ്റിന്‍െറ പേരില്‍ 10ഓളം ഭീഷണി സന്ദേശങ്ങളാണ് വാട്സ്ആപ് വഴി എത്തിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ജുനിപ്പര്‍ നെറ്റ്വര്‍ക്കിലെ ജീവനക്കാരനും മലയാളിയുമായ സജു ജോസിന്‍െറ പേരിലുള്ള നമ്പറില്‍നിന്നാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയതെന്ന് പൊലീസ് കണ്ടത്തെി.
എച്ച്.എസ്.ആര്‍ ലേഒൗട്ടില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്‍െറ വീട്ടിലത്തെി ചോദ്യംചെയ്തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന ഗോകുലാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് കണ്ടത്തെി. തുടര്‍ന്ന് ഗോകുലിനെ പൊലീസ് ശനിയാഴ്ച വിശദമായി ചോദ്യംചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവരുന്നത്.
ജോസിന്‍െറ പാസ്പോര്‍ട്ടും എന്‍ജിനീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റും ഫോട്ടോയും കൈക്കലാക്കിയ ഗോകുല്‍, ജോസിന്‍െറ പേരിലെടുത്ത നമ്പറില്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍െറ മൊബൈലിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ജോസിനെ ജയിലിനകത്താക്കി അദ്ദേഹത്തിന്‍െറ ഭാര്യയുമായി സൗഹൃദം സ്ഥാപിക്കാനായിരുന്നു ഇദ്ദേഹത്തിന്‍െറ പദ്ധതിയെന്ന് പൊലീസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ജൂണ്‍ 27ന് താമസസ്ഥലത്തെ വീട്ടില്‍ ഗോകുലിന്‍െറ ഭാര്യ തലക്ക് പരിക്കേറ്റ് മരിച്ചിരുന്നു. ടി.വിക്ക് മുകളില്‍ തലതല്ലി വീണ് ഗുരുതരമായി പരിക്കേറ്റ് മരിച്ചെന്നായിരുന്നു പൊലീസിനോട് ഗോകുല്‍ അന്ന് പറഞ്ഞിരുന്നത്. ഈ കേസ് വീണ്ടും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ബോംബ് ഭീഷണിയെ തുടര്‍ന്ന് മൂന്നു വിമാനങ്ങള്‍ വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.