കള്ളപ്പണം: വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം വരെ പാരിതോഷികം

ന്യൂഡല്‍ഹി: രഹസ്യ ആസ്തികള്‍ സൂക്ഷിക്കുന്ന കള്ളപ്പണക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം വരെ പാരിതോഷികം നല്‍കുമെന്ന് ആദായനികുതി വകുപ്പ്. ഇത്തരക്കാരില്‍നിന്ന് കണ്ടുകെട്ടുന്ന നികുതിയുടെ 10 ശതമാനം പ്രതിഫലമായി (15 ലക്ഷം വരെ) നല്‍കുമെന്നതടക്കമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ എല്ലാ ആദായനികുതി വകുപ്പ് ഓഫിസുകള്‍ക്കും നല്‍കിയത്. പദ്ധതി ഈ സാമ്പത്തികവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുത്തും. വിവരം നല്‍കുന്ന ആളുടെ വിവരങ്ങള്‍ നിയമപരമായ നടപടികള്‍ക്കല്ലാതെ വെളിപ്പെടുത്തില്ളെന്നും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്. എന്നാല്‍, ഊഹങ്ങളോ അനുമാനങ്ങളോ ആയ വിവരങ്ങള്‍ നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കില്ളെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വര്‍ഷം മുതല്‍ വന്‍തുക നികുതി അടക്കാനുള്ളവരുടെ പേരുവിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന  പദ്ധതിയും ആദായ നികുതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.