ന്യൂഡല്‍ഹി: ഡോ. എം.എം. കല്‍ബുര്‍ഗിയെ വധിച്ചതില്‍ പ്രതിഷേധിച്ച് പ്രമുഖ ഹിന്ദി സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ ഉദയ്പ്രകാശ് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കുന്നു. ഉള്ളിലുള്ളത് തുറന്നുപറയാന്‍ ഭയക്കേണ്ട കാലമാണെങ്കിലും നിശ്ശബ്ദനായിരിക്കാനില്ളെന്ന് ഫേസ്ബുക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.
ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം അദ്ദേഹം അക്കാദമിയെ തിരിച്ചേല്‍പിക്കും.ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അസി. പ്രഫസറായിരുന്ന ഉദയ്പ്രകാശ് ദലിത്, ന്യൂനപക്ഷ സമൂഹങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച എഴുത്തുകാരനാണ്. ജെ.എന്‍.യുവില്‍ ഗവേഷകനായിരിക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി ബന്ധത്തിന്‍െറ പേരില്‍ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടിട്ടുണ്ട്. 2010-11ല്‍ കഥാസമാഹാരത്തിനാണ് അദ്ദേഹത്തിന് അക്കാദമി അവാര്‍ഡ് ലഭിച്ചത്.
കല്‍ബുര്‍ഗി വധത്തിനുപിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീരുക്കള്‍ നടപ്പാക്കിയ ഭീകരത തന്നെ വല്ലാതെ ഉലച്ചു. ജീവന്‍ രക്ഷപ്പെടുത്താന്‍ നിശ്ശബ്ദത പുല്‍കേണ്ട സമയമല്ലിത്.
ഒരു ഭാഗത്ത് നാം അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് മേനി നടിക്കുകയും എഴുത്തുകാരി തസ്ലീമ നസ്റീന് അഭയം നല്‍കുകയും ചെയ്യുന്നു. അതേസമയം, സ്വതന്ത്രമായി ചിന്തിക്കുന്നവരെ അപായപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.