മദ്‌റസകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് ഉറപ്പാക്കണം -അലഹബാദ് ഹൈകോടതി

അലഹബാദ്: ഉത്തര്‍പ്രദേശിലെ മദ്‌റസകളില്‍ സ്വാതന്ത്ര്യ ^റിപ്പബ്ളിക് ദിനങ്ങളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്ന് അലഹബാദ് ഹൈകോടതി. ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് യശ്വന്ത് വര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.

അലിഗഡ് സ്വദേശി അരുണ്‍ ഗൗര്‍ നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് ഹൈകോടതി നടപടി. മദ് റസകള്‍ കൂടാതെ സംസ്ഥാന സര്‍ക്കാറിന്‍െറ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് ഉറപ്പാക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. കേസ് സെപ്റ്റംബര്‍ 22ന് വീണ്ടും പരിഗണിക്കും.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.