അഹ്മദാബാദ്: സംവരണമാവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍വിഭാഗം രണ്ടാംഘട്ട പ്രക്ഷോഭങ്ങള്‍ക്കൊരുങ്ങുന്നു. ആഗസ്റ്റ് 25ന് നടന്ന അക്രമാസക്തമായ റാലിക്കും 10 പേര്‍ കൊല്ലപ്പെട്ട പൊലീസ് നടപടിയുടെയും അലയൊലികള്‍ അടങ്ങുന്നതിനുമുമ്പാണ് കൂടുതല്‍ സംഘടനകളുടെ പിന്തുണയോടെ രണ്ടാംഘട്ട പ്രക്ഷോഭത്തിന്‍െറ പ്രഖ്യാപനം ഡല്‍ഹിയില്‍നിന്ന് മടങ്ങുന്ന വഴി ഹര്‍ദിക് പട്ടേല്‍ നടത്തിയത്. ചൊവ്വാഴ്ച സൂറത്തില്‍നിന്ന് ആരംഭിക്കുന്ന സമരപരിപാടികളില്‍ താലൂക്ക്, വില്ളേജ് തലങ്ങളിലായിരിക്കും കൂടുതല്‍ ശ്രദ്ധകൊടുക്കുന്നതെന്നും സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ഗുജറാത്തില്‍ ഒൗദ്യോഗിക സമരപ്രഖ്യാപനം നടത്തും. ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന സമരം ഗാന്ധിയന്‍ മാര്‍ഗമായിരിക്കും അവലംബിക്കുകയെന്നും ഹര്‍ദിക് പറഞ്ഞു. ഗുജ്ജര്‍ വികാസ് പരിഷത്, കുറുമി ക്ഷത്രിയ മഹാസഭ, അഞ്ജന ചൗധരി സമാജം, രാഷ്ട്രീയ ഗുജ്ജര്‍ മഞ്ച് തുടങ്ങിയ സംഘടനകള്‍ തങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ അറിയിച്ചു. അടുത്തദിവസങ്ങളില്‍ ഇതേ ആവശ്യമുന്നയിച്ച് ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍ റാലി സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
സംവരണമാവശ്യപ്പെട്ട് പട്ടേല്‍, ഗുജ്ജര്‍, കുറുമി വിഭാഗങ്ങളില്‍പെടുന്ന 27 കോടി ജനങ്ങള്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ഹര്‍ദിക് പറഞ്ഞു. സമാധാനപരമായി നടത്തിയ റാലി അക്രമത്തില്‍ കലാശിച്ചതിന്‍െറ മുഴുവന്‍ ഉത്തരവാദിത്തവും ഗുജറാത്ത് പൊലീസിനും സംസ്ഥാന സര്‍ക്കാറിനുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.