ന്യൂഡല്‍ഹി: ഹരിയാനയില്‍ സവര്‍ണ ജാതിക്കാര്‍ ചുട്ടുകൊന്ന ദലിത് കുട്ടികളെ കുറിച്ച് മൗനം പാലിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ ഐക്യാഹ്വാനം. മന്‍കി ബാത്ത് പരിപാടിയില്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്‍െറ ഐക്യത്തിന് ആഹ്വാനം ചെയ്തത്.
ജാതികളുടെയും മതങ്ങളുടെയും വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷത. ഈ വൈവിധ്യമാണ് രാജ്യത്തിന്‍െറ ശോഭ, ഇതിനെ അംഗീകരിക്കാന്‍ തയാറാകണം. ശാന്തിയും സമാധാനവും ഐക്യവും ഉണ്ടായാലെ പുരോഗതി കൈവരിക്കാന്‍ സാധിക്കൂവെന്നും പ്രതിമാസ റേഡിയോ പരിപാടിയില്‍ മോദി പറഞ്ഞു.
അവയവദാനം വലിയ പ്രാധാന്യമുള്ള വിഷയമാണ്. ഇക്കാര്യത്തെ കുറിച്ച് മന്‍കി ബാത്തിലൂടെ പറയാന്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥി ആവശ്യപ്പെട്ടിരുന്നു. ഹൃദയം, കിഡ്നി, കരള്‍ എന്നിവക്ക് നിരവധി ആവശ്യക്കാരാണുള്ളത്. എന്നാല്‍, അവയവം ദാനം ചെയ്യുന്നവരുടെ എണ്ണം കുറവാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
താഴ്ന്ന തസ്തികകളിലുള്ള ജോലികള്‍ക്ക് ഇനി മുതല്‍ അഭിമുഖ പരീക്ഷ നടത്തില്ല. 2016 ജനുവരി ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. ദലിത് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ എം.പിമാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കണം.
ഇപ്പോള്‍ രാജ്യത്ത് ഉത്സവ സമയമാണ്. ഈ സമയത്താണ് ഇന്ത്യ^ആഫ്രിക്ക ഉച്ചകോടി നടക്കുന്നത്. ഇന്ത്യയും ആഫ്രിക്കയും തമ്മില്‍ നിരവധി സാദൃശ്യങ്ങളുണ്ട്. ധാരാളം ഇന്ത്യന്‍ വംശജര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മന്‍കി ബാത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.