പൊലീസിന്‍െറ നിയന്ത്രണം: ഡല്‍ഹി പൊലീസ് കോടതിയിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിന്‍െറ  നിയന്ത്രണം ഡല്‍ഹി സര്‍ക്കാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള പീഡനം  തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപെട്ടെന്ന് നേരത്തെ കെജ്രജിവാള്‍ ആരോപിച്ചിരുന്നു. നേരത്തെ ഇതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കോടതിയെ സമീപിക്കുന്നതില്‍ തെറ്റില്ളെന്നായിരുന്നു നിയമോപദേശം ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ഡല്‍ഹി ഹൈകോതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാന്‍ ആം ആദ്മി സര്‍ക്കാര്‍ ഒരുങ്ങുന്നത്. അടുത്ത മാസം 18 മുതല്‍ പത്ത് ദിവസം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നുണ്ട്. സമ്മേളനത്തില്‍ പൊലീസിന്‍്റെ നിയന്ത്രണം സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരുമായുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചചെയ്യും.

നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പൊലീസ്. പൊലീസിന്‍റെ നിയന്ത്രണത്തെചൊല്ലി പലതവണ കേന്ദ്രവും ഡല്‍ഹി  സര്‍ക്കാറും  ഏറ്റുമുട്ടുകയും ചെയ്തെങ്കിലും ഈ ആവശ്യം ഉന്നയിച്ച് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.