ഡിജിറ്റല്‍ ഇന്ത്യക്ക് തുടക്കമിട്ടത് രാജീവെന്ന് സാം പിത്രോഡ


മുംബൈ: ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന് തുടക്കം കുറിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് രാജ്യത്തെ ടെലികോം വിപ്ളവത്തിന്‍െറ പിതാവെന്ന് വിശേഷിക്കപ്പെടുന്ന സാം പിത്രോഡ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ ഇന്ത്യയുടെ  ഖ്യാതി നരേന്ദ്ര  മോദി സ്വന്തമാക്കുന്നതിനെതിരെയായിരുന്നു സാം പിത്രോഡയുടെ പരോക്ഷ വിമര്‍ശം. മുംബൈയില്‍ തന്‍െറ ആത്മകഥയായ ‘ഡ്രീമിങ് ബിഗ്: മൈ ജേണി ടു കണക്ട് ഇന്ത്യ’ യുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററിന്‍െറ തുടക്കത്തോടെയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആരംഭിച്ചത്. അത് ഒരു പകലിരുട്ടി വെളുത്തതോടെ പുതുതായി സംഭവിച്ച കാര്യമല്ല. 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച യാത്രയാണത്. പൂര്‍ത്തിയാകാന്‍ ഇനിയും 20 വര്‍ഷംകൂടി എടുക്കുമെന്നും സാം പിത്രോഡ പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പുസ്തകം പ്രകാശനംചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.