ന്യൂഡല്‍ഹി: 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചെന്ന കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി നടപടിയെടുക്കാനാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. അഹ്മദാബാദ് സ്വദേശി നിഷാന്ത് വര്‍മയാണ് ഗുജറാത്ത് ഹൈകോടതി അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ മോദി സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരെഴുതിയിരുന്നു. തുടര്‍ന്നാണ് പരാതി സമര്‍പ്പിച്ചത്. മണിനഗര്‍ നിയമസഭാമണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ ജീവിതപങ്കാളിയുടെ പേര് എഴുതേണ്ടകോളം ഒഴിച്ചിട്ടെന്നും വിവരം മറച്ചുവെച്ചതിന് നിയമപ്രകാരം മോദിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. മുമ്പ് ജീവിതപങ്കാളിയുടെ പേര് മറച്ചുവെച്ചെന്ന കുറ്റത്തിന് പിന്നീട് ഒരാളെ ശിക്ഷിക്കുന്നതെങ്ങനെയാണെന്ന് കോടതി ആരാഞ്ഞു. കുറ്റം ചെയ്തതായി തെളിഞ്ഞെങ്കിലും പരാതി നല്‍കിയത് ഒന്നരവര്‍ഷത്തോളം കഴിഞ്ഞാണെന്നതിനാല്‍ നടപടിയെടുക്കാനാകില്ളെന്ന് വ്യക്തമാക്കി മജിസ്ട്രേറ്റ് കോടതി കേസ് തള്ളിയതോടെയാണ് ഹൈകോടതിയെ സമീപിച്ചത്. ഹൈകോടതിയും തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.