ന്യൂഡല്‍ഹി: അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്നതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈകോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
ഇതേ ആവശ്യമുന്നയിച്ച് യതീംഖാനകള്‍ക്ക് പിറകെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസ് അയച്ചു. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യം പരിഗണിക്കാമെന്നും ജസ്റ്റിസുമാരായ യു.യു ലളിതും മദന്‍ ബി. ലോക്കൂറും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. കുട്ടികളെ കൊണ്ടുവന്ന സംഭവം ക്രൈംബ്രാഞ്ച് ഡിവിഷന്‍ എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നുവെന്നും അത് അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ കേസ് ഫയലുകള്‍ വിളിപ്പിക്കാന്‍പോലും തയാറാകാതെ ഹൈകോടതി സി.ബി.ഐക്ക് വിട്ടതെന്നും സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ബോധിപ്പിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയെുള്ള അന്വേഷണ ഉത്തരവ് നിലനില്‍ക്കില്ളെന്നും സിബല്‍ പറഞ്ഞു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരം ഈ അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും സംസ്ഥാന സര്‍ക്കാറിന് എന്താണ് പറയാനുള്ളതെന്നും ബെഞ്ച് ചോദിച്ചു. ആ വിഷയം ഉന്നയിക്കുന്നില്ളെന്നും സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെടുക മാത്രമാണ ചെയ്യുന്നതെന്നും സിബല്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.