മോഷ്ടാക്കളെ പിടികൂടുന്നതിനിടെ കുത്തേറ്റ് എസ്.ഐ മരിച്ചു

ബംഗളൂരു: പിന്തുടര്‍ന്ന് പിടികൂടുന്നതിനിടെ മോഷ്ടാക്കളുടെ കുത്തേറ്റ് എസ്.ഐ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ ബംഗളൂരുവിലെ ടി ദാസറഹള്ളി സ്വദേശി ജഗദീഷാണ് (34) കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബ്ള്‍ വെങ്കടേഷ്മൂര്‍ത്തിക്കും അക്രമികളുടെ കുത്തേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെലമംഗല ടൗണിനുസമീപം വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ദൊഡ്ഡബല്ലാപൂര്‍ എസ്.ഐ ജഗദീഷും നാലു പൊലീസുകാരും മോഷ്ടാക്കളെ തേടി നെലമംഗലയിലത്തെിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടികൂടുന്നതിനിടെയാണ് എസ്.ഐക്കും കോണ്‍സ്റ്റബ്ളിനും കുത്തേറ്റത്. രഘു, കൃഷ്ണ എന്നിവരാണ് ആക്രമണത്തിനുപിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നിരവധി മോഷണകേസുകളിലെ പ്രതികളാണ്. തോക്കെടുത്ത് വെടിയുതിര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും അക്രമികള്‍ തടയുകയായിരുന്നു. തോക്ക് കൈവശപ്പെടുത്തി ഇരുവരും കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ എസ്.ഐ സംഭവസ്ഥലത്തുതന്നെ മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.