കശ്മീരില്‍ മാട്ടിറച്ചി വില്‍പനയും കശാപ്പും നിരോധിച്ച ഉത്തരവ് റദ്ദാക്കി


ശ്രീനഗര്‍: കന്നുകാലി കശാപ്പിനും മാട്ടിറച്ചി വില്‍പനക്കും നിയമപരമായ നിരോധം ഏര്‍പ്പെടുത്തിയ ഉത്തരവ് ജമ്മു-കശ്മീര്‍ ഹൈകോടതിയുടെ മൂന്നംഗ ബെഞ്ച് റദ്ദാക്കി. വിഷയം സംസ്ഥാന സര്‍ക്കാറും നിയമസഭയുമാണ് തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ മുസഫര്‍ ഹുസൈന്‍ അത്തര്‍, അലി മുഹമ്മദ് മഗ്രറേ, താഷി റബ്സ്റ്റാന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മാട്ടിറച്ചി നിരോധത്തില്‍ ശ്രീനഗറിലെയും ജമ്മുവിലെയും ഡിവിഷന്‍ ബെഞ്ചുകള്‍ ഭിന്നനിലപാട് സ്വീകരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രശ്നം പരിശോധിക്കാന്‍ സുപ്രീംകോടതി ഹൈകോടതി വിപുല ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. റണ്‍ബീര്‍ പീനല്‍കോഡ് പ്രകാരം മാട്ടിറച്ചി വില്‍പന- കശാപ്പ് നിരോധം നടപ്പാക്കണമെന്ന ജമ്മു ബെഞ്ചിന്‍െറ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജിയും പരിഗണിച്ചു. വിശദ ഉത്തരവ് പിന്നീടുണ്ടാകും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.