ഇന്ദ്രാണിയുടെ ആശുപത്രിവാസവും സി.ബി.ഐ പരിശോധിക്കുന്നു

ന്യൂഡല്‍ഹി: ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ആശുപത്രിവാസവും സി.ബി.ഐ പരിശോധിക്കുന്നു. ഇന്ദ്രാണിയുടെ രക്തം, മൂത്രം എന്നിവയുടെ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മഹാരാഷ്ട്ര അധികൃതരോട് സി.ബി.ഐ ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ഇന്ദ്രാണിയുടെ വയറുകഴുകിയതിന്‍െറ സാമ്പിളും ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് ജയിലില്‍ കുഴഞ്ഞുവീണ ഇന്ദ്രാണിയെ മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാനസിക സമ്മര്‍ദം കുറക്കാനുള്ള മരുന്ന് അമിതമായി കഴിച്ചതാണ് ശാരീരികസ്ഥിതി മോശമാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബൈക്കുള്ള ജയില്‍ അധികൃതര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും മറ്റ് ഏജന്‍സികളുടെ നിഗമനങ്ങളും സി.ബി.ഐ ആരായുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇന്ദ്രാണി ഉള്‍പ്പെടെ മൂന്ന് പ്രതികളെ ജയിലില്‍ ചോദ്യംചെയ്യും. ഈമാസം 19 വരെ ഇതിന് മുംബൈ മെട്രോപൊളിറ്റന്‍ കോടതിയുടെ അനുമതിയും സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ട്.
പരിശോധനകളില്‍ അമിതമായ അളവില്‍ രാസവസ്തുക്കള്‍ ശരീരത്തില്‍ ഇല്ളെന്ന് കണ്ടത്തെിയിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രി റിപ്പോര്‍ട്ട് വിശദ പരിശോധനക്ക് വിധേയമാക്കാന്‍ സി.ബി.ഐ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.