ന്യൂഡല്‍ഹി: പരിസ്ഥിതി മേഖലയിലെ സര്‍ക്കാറിതര സംഘടനകളുടെ ഡയറക്ടറിയില്‍നിന്ന് ഗ്രീന്‍പീസിന്‍െറ പേര് കേന്ദ്രസര്‍ക്കാര്‍ നീക്കി. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പുറത്തിറക്കിയ ‘ഗ്രീന്‍ എന്‍.ജി.ഒ’ ലിസ്റ്റില്‍ 2300 സംഘടനകളാണുള്ളത്. ഡയറക്ടറിയുടെ മുന്‍ എഡിഷനുകളില്‍ ഗ്രീന്‍പീസിന്‍െറ പേരുണ്ടായിരുന്നു. വിദേശനാണയ വിനിമയചട്ട പ്രകാരമുള്ള ഗ്രീന്‍പീസിന്‍െറ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ മൂന്നിന് ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.
രജിസ്ട്രേഷന്‍ റദ്ദാക്കിയത് മദ്രാസ് ഹൈകോടതി എട്ടാഴ്ച സ്റ്റേ ചെയ്തിരുന്നു. കേസില്‍ ഗ്രീന്‍പീസിന് അനുകൂല വിധിയുണ്ടായാല്‍ പേര് വീണ്ടും ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. പ്രവര്‍ത്തനത്തിന്‍െറ അടിസ്ഥാനത്തില്‍ എന്‍.ജി.ഒകളുടെ നിലവാരം വിലയിരുത്തുന്ന സംവിധാനം വരുമെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചു.
സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധസംഘടനകളും ഗവേഷകരും മാധ്യമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതാണ് ഗ്രീന്‍ എന്‍.ജി.ഒ ഡയറക്ടറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.