ന്യൂഡല്‍ഹി: പശുയിറച്ചി കഴിച്ചെന്ന് ആരോപിച്ച് യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖിനെ സായുധസംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. കൊലപാതക കാരണം എന്താണെന്ന് രണ്ട് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പൊലീസിന്‍െറ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ളെന്നും തിങ്കളാഴ്ച രാത്രി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ദാദ്രി സംഭവത്തില്‍ ബി.ജെ.പി മുതിര്‍ന്ന നേതാവും കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി ന്യൂയോര്‍ക്കില്‍ പ്രതികരിച്ചു. സംഭവം രാജ്യത്തിന്‍െറ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന് ജെയ്റ്റ്ലി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ ഒരു പക്വമായ സമൂഹമാണ്. സമാന സംഭവങ്ങള്‍ രാജ്യത്തിന് സല്‍പേര് നല്‍കുമെന്ന് കരുതുന്നില്ല. ഭരണകൂടത്തിന്‍െറ നയപരിപാടികള്‍ തകിടം മറിക്കാനുള്ള ശ്രമമാണിത്. സംഭവത്തെ അപലപിക്കാനും പ്രതികരിക്കാനും പൗരന്മാര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖിനെ സായുധസംഘം കൊലപ്പെടുത്തി ഒരാഴ്ച കഴിഞ്ഞാണ് സംഭവത്തെകുറിച്ച് അരുണ്‍ ജെയ്റ്റ് ലി പ്രതികരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.