ന്യൂഡല്‍ഹി: ഒരു ദശകംമുമ്പ് ഗോമാംസം നിരോധിച്ച് ജമ്മു- കശ്മീര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി രണ്ടു മാസത്തേക്ക് തടഞ്ഞു. ജമ്മു-കശ്മീര്‍ ഹൈകോടതിയുടെ ജമ്മു ബെഞ്ചും ശ്രീനഗര്‍ ബെഞ്ചും ഗോമാംസ നിരോധത്തില്‍ വൈരുധ്യമുള്ള നിലപാടുകള്‍ കൈക്കൊണ്ട സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടല്‍.
പശുക്കളെ അറുക്കുന്നതും ഗോമാംസം വില്‍ക്കുന്നതും നിരോധിച്ച പഴയ ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞ മാസം ജമ്മു ബെഞ്ച് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞ് നിരോധം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ശ്രീനഗര്‍ ബെഞ്ച് സര്‍ക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് വ്യക്തത വരുത്താന്‍ സുപ്രീംകോടതിയെ സമീപിച്ച ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ വിഷയം സംസ്ഥാനത്തെ ക്രമസമാധാനപ്രശ്നമായി മാറിയിട്ടുണ്ടെന്ന് ബോധിപ്പിച്ചു. തുടര്‍ന്ന് രണ്ട് വിരുദ്ധ ഉത്തരവുകള്‍ പരിഹരിക്കാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസിന്‍െറ നേതൃത്വത്തില്‍ മൂന്നംഗ ബെഞ്ച് രൂപവത്കരിക്കണമെന്നും നിരോധം താല്‍ക്കാലികമായി റദ്ദാക്കുകയാണെന്നും സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.