പട്ടേല്‍ പ്രക്ഷോഭം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കും: ഹര്‍ദിക് പട്ടേല്‍

ന്യൂഡല്‍ഹി: ഒ.ബി.സി വിഭാഗത്തിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തുന്ന പ്രക്ഷോഭം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി കണ്‍വീനര്‍ ഹര്‍ദിക് പട്ടേല്‍. പ്രധാനപ്പെട്ട പട്ടേല്‍ നേതാക്കളെ സന്ദര്‍ശിക്കാന്‍ ന്യൂഡല്‍ഹിയിലത്തെിയ ഹര്‍ദിക് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

ഗുജറാത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രക്ഷോഭത്തില്‍ മരിച്ചവര്‍ക്കുള്ള ധനസഹായം ഉടന്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി 48 മണിക്കൂര്‍ സമയം സര്‍ക്കാരിന് നല്‍കുകയാണ്.  ഇതിനകം ധനസഹായം പ്രഖ്യാപിച്ചില്ളെങ്കില്‍ ഗുരുതരമായ പ്രത്യാഘതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഹര്‍ദിക് വ്യക്തമാക്കി.

ഗുജ്ജാറുകള്‍, ജാട്ടുകള്‍ തുടങ്ങിയ സമാനമായ അവഗണന അനുഭവിക്കുന്ന മറ്റു സമുദായങ്ങളുമായി ചേര്‍ന്ന് സമരം ദേശീയതലത്തിലേക്ക് വ്യാപകമാക്കാനാണ് ഹര്‍ദിക്കിന്‍െറ ശ്രമം. ഡല്‍ഹിയിലെ പ്രധാന പട്ടേല്‍ നേതാക്കളെയും ഇന്ന് ഹര്‍ദിക് കാണും. ഗുജറാത്ത് മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും കാണാന്‍ ശ്രമിക്കുമെന്നും 22കാരനായ ഹര്‍ദിക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.