മോദി ബിഹാറിന് കെട്ടുകഥകള്‍ വില്‍ക്കുന്നു -നിതീഷ് കുമാര്‍

പട്ന: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ പരിഹസിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മോദി ബിഹാറിലെ ജനങ്ങള്‍ക്ക് കെട്ടുകഥകള്‍ നല്‍കുകയാണെന്നും ട്വിറ്ററില്‍ നിതീഷ് രേഖപ്പെടുത്തി.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദി പാക്കേജുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. ആളുകളെ സ്വാധിനിക്കാന്‍ വേണ്ടിയുള്ള കെട്ടുകഥ മാത്രമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. പഴയ പദ്ധതികള്‍ പേരുമാറ്റി പുതിയ പദ്ധതിയായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിഹാറിന് ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജാണ് നരേന്ദ്രമോദി പ്രഖ്യാപിച്ചത്.  ഇതിനു പുറമെ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് 40,000 കോടി രൂപയും അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  നവംബറിലാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.