മഅ്ദനിയുടെ കോടതി മാറ്റം: കര്‍ണാടക സമയം നീട്ടിവാങ്ങി

ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടനക്കേസിന്‍െറ വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആവശ്യത്തോട് പ്രതികരിക്കാന്‍ കര്‍ണാടക സമയം നീട്ടിച്ചോദിച്ചു. രണ്ടാഴ്ച സമയം നീട്ടിനല്‍കിയ സുപ്രീംകോടതി, മറുപടിക്കുള്ള സമയം ഇനി നീട്ടിനല്‍കില്ളെന്നും കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ നിര്‍ബന്ധമായും നിലപാട് അറിയിക്കണമെന്നും വ്യക്തമാക്കി.
കര്‍ണാടകക്കു വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അനിത ഷേണായി  സമയം നീട്ടിച്ചോദിച്ചപ്പോള്‍ മഅ്ദനിക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ എതിര്‍ത്തു. ഇതുവരെ വിചാരണ നടന്ന പരപ്പന അഗ്രഹാര ജയിലിനകത്തെ കോടതി പ്രത്യേക എന്‍.ഐ.എ കോടതിയാക്കി ഉത്തരവ് പുറപ്പെടുവിക്കേണ്ട ലളിതമായ വിഷയത്തില്‍ സമയം നീട്ടിനല്‍കേണ്ട കാര്യമില്ളെന്ന് പ്രശാന്ത് ഭൂഷണ്‍ ബോധിപ്പിച്ചു.
ഇതേതുടര്‍ന്ന് കര്‍ണാടകയുടെ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ എവിടെയാണെന്ന് സുപ്രീംകോടതി അനിതയോട് ചോദിച്ചു. കേസ് നീട്ടിവെക്കാന്‍ ആവശ്യപ്പെടാനാണ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്നും അതിനാല്‍ അഡ്വ. രാജു രാമചന്ദ്രന് കേസ് ബ്രീഫ് ചെയ്തിട്ടില്ളെന്നുമായിരുന്നു അനിതയുടെ മറുപടി. ഇതില്‍ തൃപ്തരാകാതിരുന്ന ബെഞ്ച് സമയം ഇനി നീട്ടിനല്‍കില്ളെന്ന് അനിതയെ ഓര്‍മിപ്പിച്ചു.
വിഷയത്തില്‍ കര്‍ണാടക സര്‍ക്കാറിന്‍െറ നിലപാട് അടുത്ത തവണ നിര്‍ബന്ധമായും അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
വിഷയത്തില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ജസ്റ്റിസുമാരായ ചെലമേശ്വര്‍, അഭയ് മനോഹര്‍ സാപ്രെ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബംഗളൂരുവിലെ എന്‍.ഐ.എ കോടതി വിചാരണ വീണ്ടും നീട്ടിക്കൊണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി മഅ്ദനി ഹാരിസ് ബീരാന്‍ മുഖേനയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പരപ്പന ജയിലിനകത്തെ പ്രത്യേക കോടതിയില്‍ വിചാരണ അന്ത്യഘട്ടത്തിലത്തെുകയും മൂന്ന് മാസത്തിനകം വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുകയും ചെയ്ത സമയത്താണ് കര്‍ണാടക സര്‍ക്കാര്‍ വിചാരണക്കോടതി മാറ്റിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.