റായ്പുര്‍: ഛത്തിസ്ഗഢില്‍ പ്രത്യേക ദൗത്യസേനക്കു നേരെ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ബസ്തര്‍ ജില്ലയിലെ നക്സല്‍ ശക്തികേന്ദ്രമായ ദര്‍ബ പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. പ്രദേശത്തുകൂടിയുള്ള ദേശീയപാതയില്‍ മരങ്ങള്‍ മുറിച്ചിട്ടും കുഴികളുണ്ടാക്കിയും നക്സലുകള്‍ ഗതാഗതം തടസ്സപ്പെടുത്തുന്നെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനില്‍നിന്ന് പ്രത്യേക ദൗത്യസേനാംഗങ്ങള്‍ സ്ഥലത്തത്തെിയത്.
എന്നാല്‍, ഒരു പ്രകോപനവും കൂടാതെ സായുധരായ നക്സല്‍ സംഘം സേനക്കുനേരെ വെടിവെക്കുകയായിരുന്നെന്ന് ഐ.ജി ദീപാന്‍ശു കാബ്ര പറഞ്ഞു. പൊലീസ് തിരിച്ചും വെടിവെച്ചതോടെ സമീപത്തുള്ള വനത്തിനുള്ളിലേക്ക് അക്രമികള്‍ പിന്‍വലിഞ്ഞു. രണ്ടു മണിക്കൂറോളം നീണ്ട വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ പ്രത്യേക ദൗത്യസേന അസിസ്റ്റന്‍റ് പ്ളാറ്റൂണ്‍ കമാന്‍ഡന്‍റ് കൃഷ്ണപാല്‍ സിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ കോണ്‍സ്റ്റബ്ള്‍ സന്തോഷ് യാദവിനെ ജഗ്ദാല്‍പുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെതുടര്‍ന്ന് കൂടുതല്‍ സേന സ്ഥലത്തത്തെി നക്സലുകള്‍ക്കായി തിരച്ചില്‍ നടത്തിവരുകയാണ്. 2013 മേയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ 31 പേര്‍ നക്സല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സ്ഥലത്തിന് സമീപമാണ് ശനിയാഴ്ചയും ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.