താജ്മഹലിലെ പുരാതന വിളക്ക് തകര്‍ന്നുവീണു


ആഗ്ര: ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹലിന്‍െറ പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരുന്ന പുരാതന വിളക്ക് തകര്‍ന്നുവീണു. ആറടി ഉയരവും നാലടി വീതിയുമുള്ള കൂറ്റന്‍ വിളക്ക് 1905ല്‍ അന്നത്തെ ഇന്ത്യന്‍ വൈസ്രോയി ആയിരുന്ന കഴ്സണ്‍ പ്രഭു സമ്മാനിച്ചതാണ്. ഒരു നൂറ്റാണ്ടിലധികമായി താജിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ വിളക്ക് ബുധനാഴ്ച തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ഭുവന്‍ വിക്രമിന്‍െറ നേതൃത്വത്തില്‍ പുരാവസ്തു വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തകര്‍ന്നുവീഴാനുള്ള കാരണം സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ളെങ്കിലും കാലപ്പഴക്കവും തേയ്മാനവുമാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം, കൂറ്റന്‍ വിളക്ക് തകര്‍ന്നുവീണ സമയത്ത് താജ്മഹലില്‍ സന്ദര്‍ശകര്‍ കുറവായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിളക്കിന്‍െറ ഘടനയും ഇപ്പോഴത്തെ അവസ്ഥയും പരിശോധിച്ചശേഷമേ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയൂ എന്ന് ഭുവന്‍ വിക്രം പറഞ്ഞു.
അതേസമയം, താജ്മഹലിനോട് പുരാവസ്തു വകുപ്പ് തുടരുന്ന നിരുത്തരവാദപരമായ സമീപനവും അനാസ്ഥയുമാണ് വിളക്ക് തകരാന്‍ കാരണമെന്ന് ടൂറിസ്റ്റ് ഗൈഡുകള്‍ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.