പ്രണയബന്ധമാരോപിച്ച് സഹോദരന്മാര്‍ പെണ്‍കുട്ടിയുടെ കഴുത്തറുത്തു കൊന്നു

ലഖ്നോ: ബന്ധുവായ യുവാവിനോടുള്ള പ്രണയബന്ധമാരോപിച്ച് ഉത്തര്‍പ്രദേശില്‍ രണ്ട് സഹോദരന്മാര്‍ ചേര്‍ന്ന് 17കാരിയെ കഴുത്തറുത്തു കൊന്നു. ഷാജഹാന്‍പുര്‍ ജില്ലയിലാണ് സംഭവം. 17കാരിയായ ഫൂല്‍ജഹാന്‍ തന്‍െറ ബന്ധുവായ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് സഹോദരന്മാര്‍ ഭീഷണിപ്പെടുത്തുകയും യുവാവിനെ കാണരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം യുവാവിന്‍െറ വീടിന് സമീപം ഇരുവരും സംസാരിച്ചുനില്‍ക്കുന്നത് കണ്ട സഹോദരന്മാരായ ഗുല്‍ ഹസന്‍ (25), നന്‍ഹെ മിയാന്‍ (20) എന്നിവര്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും വലിച്ചിഴച്ച് ഗ്രാമമധ്യത്തിലേക്ക് കൊണ്ടുവന്ന് കഴുത്തറുക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അറുത്തെടുത്ത തലയുമായി ഇരുവരും ഒരു മണിക്കൂറോളം ഗ്രാമം ചുറ്റുകയും ചെയ്തു. എല്ലാ പെണ്‍കുട്ടികള്‍ക്കും ഇതൊരു പാഠമാവണമെന്നും തങ്ങളുടെ മക്കളും സഹോദരിമാരും പ്രണയബന്ധങ്ങളിലേര്‍പ്പെടുന്നത് അംഗീകരിക്കാനാവില്ളെന്നും പറഞ്ഞാണ് സഹോദരിയുടെ ശിരസ്സുമായി ഇരുവരും ഗ്രാമം ചുറ്റിയത്. ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
എട്ട് സഹോദരന്മാരാണ് ഫൂല്‍ ജഹാനുള്ളത്. ആറുപേര്‍ പിതാവിനൊപ്പം ഡല്‍ഹിയിലാണ്. അമ്മ നേരത്തേ മരിച്ചതില്‍ പിന്നെ രണ്ട് സഹോദരന്മാര്‍ക്കൊപ്പമായിരുന്നു താമസം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.